• NEWS MIDDLEEAST
  • UAEVARTHA
Monday, November 23, 2026
UAE Vartha - English
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Ajman
    • Ras Al Khaimah (RAK)
    • Fujairah
    • Umm Al Quwain (UAQ)
  • GCC
  • Kerala
  • India
  • News
    • Business
    • Politics
    • World
    • Science
  • Tech
  • Entertainment
  • Lifestyle
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Ajman
    • Ras Al Khaimah (RAK)
    • Fujairah
    • Umm Al Quwain (UAQ)
  • GCC
  • Kerala
  • India
  • News
    • Business
    • Politics
    • World
    • Science
  • Tech
  • Entertainment
  • Lifestyle
UAE Vartha - English
  • Malayalam News
  • UAE
  • GCC
  • Kerala
  • India
  • News
  • Entertainment
  • Tech
  • Lifestyle
Home Entertainment Sports

അബുദാബി വേൾഡ് ജിയു-ജിറ്റ്‌സു അവാർഡുകൾ സമ്മാനിച്ചു; 2026 സീസണിലെ മികച്ച താരങ്ങളെയും അക്കാദമികളെയും ആദരിച്ചു

Web Desk by Web Desk
November 23, 2026
in Sports
0
Top athletes, Commando Group, and six Emirati stars were honoured at the 2026 Abu Dhabi World Jiu-Jitsu Awards at Mubadala Arena on Sunday evening.
39
SHARES
112
VIEWS
Share on whatsappShare on Facebook

പതിനെട്ടാമത് വേൾഡ് പ്രൊഫഷണൽ ചാമ്പ്യൻഷിപ്പിന് പിന്നാലെ സായിദ് സ്പോർട്സ് സിറ്റിയിലെ മുബദല അരീനയിൽ നടന്ന ചടങ്ങിൽ ആറ് ഇമറാത്തി താരങ്ങളും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

അബുദാബി: 2026 സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെയും അക്കാദമികളെയും കായിക സംഘടനകളെയും ആദരിച്ച് പതിനൊന്നാമത് അബുദാബി വേൾഡ് ജിയു-ജിറ്റ്‌സു അവാർഡ് ദാന ചടങ്ങ്. ഞായറാഴ്ച വൈകുന്നേരം സായിദ് സ്പോർട്സ് സിറ്റിയിലെ മുബദല അരീനയിലായിരുന്നു ചടങ്ങ്.

130-ലധികം രാജ്യങ്ങളിൽ നിന്നായി പതിനായിരത്തിലധികം താരങ്ങൾ പങ്കെടുത്ത പതിനെട്ടാമത് അബുദാബി വേൾഡ് പ്രൊഫഷണൽ ജിയു-ജിറ്റ്‌സു ചാമ്പ്യൻഷിപ്പിന്റെ സമാപനത്തിന് പിന്നാലെയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

യുഎഇ നേതൃത്വത്തിന്റെ തുടർച്ചയായ പിന്തുണയാണ് രാജ്യത്ത് ജിയു-ജിറ്റ്‌സു കായിക ഇനത്തിന്റെ വളർച്ചയ്ക്ക് പ്രധാന കാരണമായതെന്ന് യുഎഇ ജിയു-ജിറ്റ്‌സു ആൻഡ് മിക്സഡ് മാർഷ്യൽ ആർട്സ് ഫെഡറേഷൻ ചെയർമാനും ഏഷ്യൻ ജിയു-ജിറ്റ്‌സു യൂണിയൻ പ്രസിഡന്റുമായ അബ്ദുൽമുനീം അൽസയ്യിദ് മുഹമ്മദ് അൽഹാഷ്മി പറഞ്ഞു. അന്താരാഷ്ട്ര വേദികളിൽ നേട്ടങ്ങൾ കൊയ്യാനും കൂടുതൽ പേരെ ഈ കായിക ഇനത്തിലേക്ക് ആകർഷിക്കാനും ഇതിലൂടെ സാധിച്ചു. യുവതാരങ്ങളെ കണ്ടെത്തി പരിശീലനം നൽകുന്ന മികച്ച സംവിധാനമാണ് അന്താരാഷ്ട്ര കിരീടങ്ങൾ നേടാൻ താരങ്ങളെ പ്രാപ്തരാക്കുന്നതെന്നും, അന്താരാഷ്ട്ര ജിയു-ജിറ്റ്‌സു താരങ്ങളുടെ പ്രധാന കേന്ദ്രമെന്ന അബുദാബിയുടെ സ്ഥാനം ഈ പുരസ്കാരങ്ങളിലൂടെ കൂടുതൽ ശക്തിപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2026 സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അണ്ടർ-16, അണ്ടർ-18, അഡൾട്ട് വിഭാഗങ്ങളിലായി ആറ് ഇമറാത്തി താരങ്ങൾ പുരസ്കാരത്തിന് അർഹരായി:

  • അണ്ടർ-16: മികച്ച വനിതാ താരം ഗയാഹെബ് അൽറാഷ്ദി, മികച്ച പുരുഷ താരം ഫഹദ് സൗദ് അൽദാഹേരി.
  • അണ്ടർ-18: മികച്ച വനിതാ താരം സൈനബ് അൽ മൻസൂരി, മികച്ച പുരുഷ താരം സെയ്ഫ് അൽ ബലൂഷി.
  • അഡൾട്ട് വിഭാഗം: ഭൂഖണ്ഡാന്തര, അന്താരാഷ്ട്ര മത്സരങ്ങളിലെ മികച്ച പ്രകടനത്തിന് അസ്മ അൽഹൊസാനി മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു. വേൾഡ് പ്രൊഫഷണൽ ചാമ്പ്യൻഷിപ്പിലെ 62 കിലോഗ്രാം പ്രൊഫഷണൽ ബ്ലാക്ക് ബെൽറ്റ് വിഭാഗം സ്വർണ്ണമുൾപ്പെടെയുള്ള നേട്ടങ്ങളാണ് ഖാലിദ് അൽഷെഹിയെ മികച്ച പുരുഷ താരമാക്കിയത്.

അക്കാദമി വിഭാഗത്തിൽ യുഎഇ ആസ്ഥാനമായ കമാൻഡോ ഗ്രൂപ്പ് അമേച്വർ, മാസ്റ്റേഴ്സ്, പ്രൊഫഷണൽ വിഭാഗങ്ങളിലായി മൂന്ന് ‘മികച്ച അന്താരാഷ്ട്ര അക്കാദമി’ പുരസ്കാരങ്ങൾ സ്വന്തമാക്കി. യൂത്ത് വിഭാഗത്തിൽ ഗ്രേസി ബാര ഇന്റർനാഷണൽ മികച്ച അക്കാദമിയായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സൗത്ത് അമേരിക്കൻ താരം, മികച്ച ബ്ലാക്ക് ബെൽറ്റ് പുരുഷ താരം എന്നീ രണ്ട് പുരസ്കാരങ്ങൾ നേടി ഫെലിപ്പെ ബെസെറ ചടങ്ങിലെ പ്രധാന ശ്രദ്ധാകേന്ദ്രമായി. ടെൽമോ കാസ്ട്രോ (ആഫ്രിക്ക), റിക്കി പാച്ചോൺ (ഓഷ്യാനിയ), പോളിന ടിറ്ററെങ്കോ (യൂറോപ്യൻ വനിതാ താരം), മാത്യൂസ് ലൂണ (നോർത്ത് ആൻഡ് സെൻട്രൽ അമേരിക്ക) എന്നിവർ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മികച്ച താരങ്ങളായി.

ഗബ്രിയേൽ പെരേര ഡ റോസ മികച്ച പുതുമുഖ താരമായും, തിയാഗോ മാർക്വസ് മികച്ച മാസ്റ്റേഴ്സ്-1 താരമായും, സാബാത്ത ലായിസ് ഡോസ് സാന്റോസ് മികച്ച ബ്രൗൺ/ബ്ലാക്ക് ബെൽറ്റ് വനിതാ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

ജിയു-ജിറ്റ്‌സു കായിക ഇനത്തിന്റെയും സംഘടനകളുടെയും വളർച്ചയ്ക്കായി 15 വർഷം സമർപ്പിച്ച വ്യക്തികളെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു. ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്ക് വർഷം മുഴുവൻ പിന്തുണ നൽകിയ മുബദല ഇൻവെസ്റ്റ്‌മെന്റ് കമ്പനി, അബുദാബി സ്പോർട്സ് കൗൺസിൽ, അബുദാബി മീഡിയ നെറ്റ്‌വർക്ക്, പ്രീമിയർ മോട്ടോഴ്‌സ്, പ്യുവർഹെൽത്ത്, ഫസ്റ്റ് അബുദാബി ബാങ്ക്, സ്കൈ ന്യൂസ് അറേബ്യ, അബുദാബി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ്, പാംസ് സ്പോർട്സ്, ആഭ്യന്തര മന്ത്രാലയം, ആഫാഖ് ഇസ്ലാമിക് ഫിനാൻസ്, ഡോൾഫിൻ എനർജി, ലുലു ഗ്രൂപ്പ്, തവാസുൻ കൗൺസിൽ എന്നിവർക്കും ചടങ്ങിൽ ആദരം നൽകി.

Tags: Abu DhabiCommando GroupFelipe BezerraJiu-JitsuKhaled AlshehhiMartial ArtsMubadala ArenaUAE Sports
Web Desk

Web Desk

A weekend blaze at the PT Fonusa Agung Mulia confectionery factory in Indonesia's Banten province has killed 24 people, with about 30 still missing.
World

ഇന്തോനേഷ്യയിൽ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 24 മരണം; മുപ്പതോളം പേരെ കാണാതായി

UAE schools will observe a three-week winter break from December 14, 2026, to January 3, 2027, with classes resuming January 4 across MoE, KHDA, and SPEA.
Education

യുഎഇയിലെ സ്കൂളുകൾക്ക് മൂന്നാഴ്ചത്തെ ശൈത്യകാല അവധി; ക്ലാസുകൾ ജനുവരി നാലിന് പുനരാരംഭിക്കും

Abu Dhabi’s NMDC Energy signs a $210 million agreement to acquire 100% of Wasco Berhad’s engineering and fabrication business across Southeast Asia.
Business

വാസ്‌കോയുടെ എഞ്ചിനീയറിംഗ് ബിസിനസ്സ് 210 ദശലക്ഷം ഡോളറിന് ഏറ്റെടുക്കാൻ എൻ.എം.ഡി.സി എനർജി

Over 310,000 participants joined the eighth Dubai Run on Sheikh Zayed Road during the tenth Dubai Fitness Challenge across 5 km and 10 km routes.
Sports

Record 310,000+ Runners Participate in Eighth Edition of Dubai Run

UAE Vartha - English

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA

Follow Us

  • Malayalam News
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Ajman
    • Fujairah
    • Umm Al Quwain (UAQ)
    • Ras Al Khaimah (RAK)
  • GCC
  • Kerala
  • India
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel

© 2026 News Middle East. All Rights Reserved.